റെയിൽ പാളമാണ്, കുട്ടിക്കളി വേണ്ടാ....

ചെറുതുരുത്തി: മേഖലയിൽ റെയിൽ പാളങ്ങളിലൂടെ കുട്ടികളുടെ യാത്ര അപകടം വിളിച്ചുവരുത്തുന്നു. കഴിഞ്ഞ ദിവസം ചെറുതുരു ത്തി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്ക് ട്രെയിൻതട്ടി പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ നിലമെച്ചപ്പെട്ടിട്ടുണ്ട്. ദേശമംഗലം പള്ളം പുഞ്ചകുണ്ടിൽ മുഹമ്മദ് അഷ്റഫിൻെറ മകനായ മുഹമ്മദ് അസ്്ലമിനാണ് അപകടം പിണഞ്ഞത്. റെയിൽവേ ലൈനുകളിൽ വിദ്യാർഥികൾ കയറുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്ക് റെയിൽവേ പൊലീസും ചെറുതുരുത്തി പൊലീസും ബോധവത്കരണ ക്ലാസുകൾ നൽകാറുണ്ട്. റെയിൽവേ ലൈനുകളിൽ നടക്കരുതെന്നും കല്ലുകൾ കയറ്റിവെക്കരുതെന്നും ഇരിക്കരുതെന്നും കർശന നിർദേശവും നൽകിയിട്ടുണ്ട്. വടക്കാഞ്ചേരിക്കും മുള്ളൂർക്കരക്കും ചെറുതുരുത്തിക്കും ഇടയ്ക്കാണ് വിദ്യാർഥികൾ റെയിൽപ്പാളത്തിൽ കല്ലുകൾ കൂടുതലായി എടുത്തുവെക്കുന്നതെന്നും ട്രെയിനുകൾക്കുനേരെ കല്ലെറിയുന്നതെന്നും മനസ്സിലാക്കിയതിൻെറ അടിസ്ഥാനത്തിലായിരുന്നു ബോധവത്കരണം. എന്നാൽ ഇപ്പോഴും പാളത്തിന് സമീപം കുട്ടികൾ എത്തുന്നുണ്ട്. വിദ്യാർഥികൾ ട്രാക്കുകളിൽ ഇരിക്കുന്നതിനെക്കുറിച്ചൊക്കെ സ്‌കൂളിൽ സമീപവാസികൾ പരാതിയുമായെത്തുന്നുണ്ട്. ഇക്കാര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും മുൻകരുതൽ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.