ഇഗ്​നേഷ്യസ് ലയോള അനുസ്മരണം

വേലൂർ: വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ തിരുനാളിനോടനുബന്ധിച്ച് വേലൂർ അർണ്ണോസ് പാതിരി അക്കാദമി അനുസ്മരണ സാംസ്കാരി ക കൂട്ടായ്മ സംഘടിപ്പിച്ചു. ആലുവ നവ സന്യാസ ഭവനത്തിലെ അസി. നൂവിസ് അനുസ്മരണ പ്രഭാഷണം നടത്തി. അർണ്ണോസ് പാതിരി രചിച്ച ജനോവ പർവം കാവ്യം പ്രഫ. ജോൺ തോമാസ് അവതരിപ്പിച്ചു. അർണ്ണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാ. ജോർജ്ജ് തേനാടിക്കുളം, ചരിത്രകാരൻ ജോൺ കള്ളിയത്ത്, ഫാ. പോൾ കാരി, അക്കാദമി റിസർച് ഡയറക്ടർ ഫാ, സണ്ണി ജോസ് എന്നിവർ സംസാരിച്ചു. തിരുനാൾ ദിനമായ 31ന് വേലൂർ സൻെറ് സേവ്യേഴ്സ് ഫൊറാനാ ദേവാലയത്തിൽ അനുസ്മരണ ദിവ്യബലി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.