രാഷ്​​്ട്രപതി ബനിനിലെത്തി

രാഷ്്ട്രപതി ബനിനിലെത്തി കോേട്ടാനൊവു (ബനിൻ): രാഷ്ട്രപതി രാംനാഥ് കോവിന്ദിൻെറ പശ്ചിമാഫ്രിക്കൻ മേഖല സന്ദർശനത ്തിന് തുടക്കമായി. ആദ്യഘട്ടമായ ത്രിരാഷ്ട്ര സന്ദർശനത്തിനു തുടക്കം കുറിച്ച് ഞായറാഴ്ച രാഷ്ട്രപതി ബനിനിലെത്തി. ഇവിടെയെത്തുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. കോേട്ടാനോവു അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാഷ്ട്രപതിയെ വിദേശമന്ത്രി ഒൗർലിയൻ അഗ്ബെനൗൻസി സ്വീകരിച്ചു. ബനിനീസ് പ്രസിഡൻറ് പാട്രിക് ടലോണുമായി തിങ്കളാഴ്ച രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. ബനിന് പുറമെ ഗാംബിയ, ഗിനി രാജ്യങ്ങളിലെ സന്ദർശനംകൂടി പൂർത്തിയാക്കി ആഗസ്റ്റ് മൂന്നിന് രാഷ്ട്രപതി തിരിച്ചെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.