'രാമായണം പറയുന്നത്​ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം'

തൃപ്രയാർ: ഇന്ത്യൻ തത്വചിന്തയിൽ ആധ്യാത്മികതയെന്നാൽ ധാർമികതയെന്നാണർത്ഥമാക്കുന്നതെന്നും ആ ധാർമികതയാണ് രാമായണ ത്തിൻെറ ആത്മഭാവമെന്നും സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. രാമായണ മാസാചരണത്തിൻെറ ഭാഗമായി സീതാശ്രമത്തിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചതുർദിന രാമായണ പ്രഭാഷണ പരമ്പരയിൽ 'രാമകഥ സമകാലിക വീക്ഷണത്തിൽ'എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ വായനക്കാരിലെത്തിക്കാൻ വാൽമീകി നടത്തിയ ചരിത്രദൗത്യമാണ് രാമായണ കാവ്യരചന. രാമകഥ രാമായണത്തിനും മുേമ്പ ഉണ്ടായിരുന്നു. നാടോടിയായ നാരദൻ പറഞ്ഞുകൊടുത്തത് നരൻെറ വഴിയാണ്. മനുഷ്യബന്ധങ്ങളെക്കുറിച്ചാണ് രാമായണത്തിൽ വിവരിക്കുന്നത്. 645 സർഗങ്ങളുള്ളതിൽ 76 സർഗങ്ങളിൽ മാത്രമാണ് സീതയെ കുറിച്ച് പ്രതിപാദിക്കുന്നത്. പുരുഷാധികാര കാലഘട്ടത്തിൽ രചന നിർവഹിക്കപ്പെട്ടതിനാലാകാം സീതക്ക് ചെറിയ ഒരു ഇടം മാത്രം ലഭ്യമായത്. സീതയില്ലാതെ രാമകഥയില്ലെന്നും ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു. സീതാശ്രമം സ്ഥാപക ഗുരു മുനി പരമസാരബിന്ദു അധ്യക്ഷത വഹിച്ചു. പി.വി. അംബുജാക്ഷി, കെ. ദിനേശ് രാജാ, ശിവദാസൻ മാസ്റ്റർ, രവി ആനേശ്വരം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.