കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിലെ പ്രളയബാധിതരിൽ സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ പോലും ലഭിക്കാത്ത നിരവധി പേർ ഉണ്ടെന്ന് കോൺഗ്രസ്. വീടിനു സഹായധനമായി ആദ്യഗഡു ലഭിച്ചവർക്ക് രണ്ടാംഗഡുവും മൂന്നാം ഗഡുവും നൽകിയിട്ടില്ല. അർഹരായ പലർക്കും വീട് നിർമാണത്തിന്നും അറ്റകുറ്റപ്പണിക്കും സഹായധനം നൽകിയിട്ടില്ല. നിയോജക മണ്ഡലത്തിൽ നിന്ന് നിരവധി പേരാണ് കലക്ടർക്ക് അപേക്ഷ സമർപ്പിച്ചത്. എന്നിട്ടും പരിഹാരമായില്ല. ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് ജില്ല കോൺഗ്രസ് ജനറൽ െസക്രട്ടറി സി.എസ്. രവീന്ദ്രൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണം കൊടുങ്ങല്ലൂർ: പ്രവാസി വെൽഫെയർ ഫോറം എസ്.എൻ പുരം പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു. പ്രവാസി വെൽഫെയർ ഫോറം കയ്പമംഗലം പ്രസിഡൻറ് അമീർ പതിയാശ്ശേരി അധ്യക്ഷത വഹിച്ചു. പ്രവാസി ഇന്ത്യ യു.എ.ഇ പ്രതിനിധി ഷാനവാസ് കാട്ടകത്ത് ഉദ്ഘാടനം ചെയ്തു. ഫോറം ജില്ല വൈസ് പ്രസിഡൻറ് കെ.ബി. സിദ്ധീഖ് നോർക്ക പദ്ധതി വിശദീകരിച്ചു. ഷമീർ വെളുത്തകടവ്, സുലൈമാൻ എന്നിവർ സംസാരിച്ചു. ഫോറം മണ്ഡലം സെക്രട്ടറി നന്ദി പറഞ്ഞു. ഭാരവാഹികളായി ഷെമീർ വെളുത്തകടവ് (പ്രസി.), സുലൈമാൻ പറക്കോട്ട് (സെക്ര), മുഹമ്മദ് കുട്ടി പൊന്നാത്ത് (വൈസ്പ്രസി.), റഷീദ് മുളങ്ങാട്ട് (അസി. സെക്ര.), ഉമർ വെളുത്തകടവ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.