തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

നിരവധി കുടുംബങ്ങൾ ദുരിതത്തിൽ ചാവക്കാട്: തുടർച്ചയായി പെയ്യുന്ന മഴയിൽ തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത് തിലായി. നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട്, ചാവക്കാട് നഗരസഭയിലെ പുന്ന, പുന്നയൂർ പഞ്ചായത്തിലെ എടക്കര, ആലാപാലം, അവിയൂർ പനന്തറ കോളനി, കുരഞ്ഞിയൂർ മേഖലകളിലാണ് ജനജീവിതം ദുരിതത്തിലാക്കിയ വെള്ളക്കെട്ടുയർന്നത്. ചാവക്കാട് വടക്കേ ബൈപ്പാസിന് സമീത്തെ ടൗൺ മസ്ജിദിന് മുന്നിൽ കുന്നംകുളം റോഡ്, ഓവുങ്ങൽ പുന്നയൂർ റോഡ്, പുന്ന പുതിയറ റോഡ്, എടക്കര തെക്കെ പുന്നയൂർ റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയർന്ന് ഗതാഗതം ദുഷ്ക്കരമായി. കനോലി കനാൽ തീരത്തും, കുട്ടാടൻ പാട മേഖലയിലും വെള്ളക്കെട്ടുയർന്നിട്ടുണ്ട്. കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് ബർദാൻ തങ്ങൾ റോഡ് പടിഞ്ഞാറ് ഭാഗവും വെള്ളക്കെട്ടിലായി. വട്ടേക്കാട് മേഖലയിലെ നിരവധി വീടുകൾ വെള്ളത്തിലാണ്. പുതു വീട്ടിൽ ഹുസൈൻ, വലിയകത്ത് ഹൈദ്രോസ്, എറച്ചം വീട്ടിൽ അഷറഫ്, അമ്പലത്ത് വീട്ടിൽ അഷറഫ്, ആർ.വി. മുഹമ്മദലി എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്. വെള്ളക്കെട്ട് കാരണം ആർ.വി. മുഹമ്മദലിയുടെ ആട് ചത്തിരുന്നു. എടക്കഴിയൂർ തെക്കേ മദ്്റസ ബീച്ചിലും പലയിടങ്ങളിലായി വെള്ളക്കെട്ട് ഉയർന്നിട്ടുണ്ട്. പുന്നയൂർ പഞ്ചായത്തിലെ അവിയൂർ പനന്തറ കോളനി പ്രദേശവും വെള്ളക്കെട്ടിലായി. പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലാണ്. ഫോട്ടോ: തുടർച്ചയായുണ്ടായ മഴയിൽ വെള്ളക്കെട്ടുയർന്ന വട്ടേക്കാട് മേഖല ഓവുങ്ങൽ കുരഞ്ഞിയൂർ റോഡിലെ പേരകം സൻെററിനു സമീപത്തെ വെള്ളക്കെട്ട് എടക്കഴിയൂര്‍ തെക്കേ മദ്റസ ബീച്ചില്‍ വെള്ളക്കെട്ടിലായ വീടുകളിലൊന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.