ഫ്ലക്​സ്​ ബോർഡ്​: നുണ പ്രചാരണം അവസാനിപ്പിക്കണം -സി.പി.എം

തൃശൂർ: കോർപറേഷനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ ജനങ്ങളിൽ എത്തിക്കാനുള്ള ചുമതല സി.പി.എം ഉൾപ്പെടെയുള്ള സംഘടനക ൾ എല്ലാകാലത്തും ഏറ്റെടുക്കാറുണ്ടെന്നും ജനങ്ങളിൽ എത്തിക്കുന്നതിൻെറ ഭാഗമായാണ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ അവ ചൂണ്ടിക്കാട്ടി പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതെന്നും സി.പി.എം തൃശൂർ ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ജനറൽ ആശുപത്രി ഒ.പി വിഭാഗത്തിൽ ലിഫ്റ്റ് സ്ഥാപിച്ചതിനെ അഭിനന്ദിച്ച് പാർട്ടി ഫ്ലക്സ് ബോർഡ് വെച്ചതിനെ വിമർശിച്ച കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ ജോൺ ഡാനിയലിൻെറ പ്രസ്താവനക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേയറുടെ വ്യക്തിപരമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഒരു സ്ഥലത്തും പാർട്ടി ബോർഡ് സ്ഥാപിച്ചിട്ടില്ല. വികസന പ്രവർത്തനങ്ങൾ ചെയ്യാതെ അതിൻെറ പേരിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കാം. അല്ലാതെ ഇത്തരം നുണ പ്രചാരണത്തിൽനിന്ന് അധ്യക്ഷനും കോൺഗ്രസും പിൻമാറണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.