എരുമപ്പെട്ടി 2

എരുമപ്പെട്ടി: സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിൻെറ 62ാം ചാരമവാർഷികം കുണ്ടന്നൂർ കർമല മാതാ ദേവലയത്തിൽ നടന്നു. ര ാവിലെ കുർബാന, പ്രസംഗം, ശ്രാദ്ധ ഊട്ട്, എന്നിവ ഉണ്ടായി. ചടങ്ങുകൾക്ക് മുൻ വികാരി ഫ്രാൻസിസ് മുട്ടത്ത് കാർമികനായി. ദൈവദാസി പദവിയിലേക്കുയർന്ന സി. മരിയ സെലിൻ കണ്ണനായ്ക്കലിൻെറ ജന്മ ഗൃഹമാണ് കുണ്ടന്നൂരിലുള്ളത്. കണ്ണൂരിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഉർ സുലൈൻ സന്യാസ സഭയിൽ അംഗമായ സിസ്റ്ററുടെ ഛായചിത്ര പദയാത്ര എരുമപ്പെട്ടി ഫൊറോനാ പള്ളിയിൽ നിന്നും ആരംഭിച്ച് വിവിധ ഇടവകകളിൽ സ്വീകരണം ഏറ്റുവാങ്ങി കുണ്ടന്നൂരിൽ സമാപിച്ചു. പരിപാടികൾക്ക് ഇടവക വികാരി ഫാ. ജോജു പനയ്ക്കൽ, ട്രസ്റ്റിമാരായ ടോമി പന്ത്രണ്ടിൽ, റാഫി ചിരിയങ്കണ്ടത്, ജീസൺ ചുങ്കത്ത്, ജനറൽ കൺവീനർ സ്റ്റീഫൻ മേയ്കാട്ടുകുളം എന്നിവർ നേതൃത്വം നൽകി. ഫാ. ഫ്രാൻസീസ് മുട്ടത്തിനെ ആദരിച്ചു എരുമപ്പെട്ടി: കുണ്ടന്നൂർ പരിശുദ്ധ കർമ മാതാ പള്ളി പുതുക്കി നിർമിച്ചതിൻെറ പഞ്ചദശവത്സര ആഘോഷങ്ങളോടനുബന്ധിച്ച് സ്ഥാപകൻ റവ. ഫാ. ഫ്രാൻസീസ് മുട്ടത്തിനെ ആദരിച്ചു. ഇടവക വികാരി ഫാ. ജോജു പനയ്ക്കലിൻെറ നേതൃത്വത്തിൽ ട്രസ്റ്റി അംഗങ്ങളായ ടോമി പന്ത്രണ്ടിൽ, റാഫി ചിരിയങ്കണ്ടത്ത്, ജീസൻ ചുങ്കത്ത് എന്നിവർ ഉപഹാരം സമർപ്പണം നടത്തി. പള്ളിയെ അടിസ്ഥാനമാക്കി ഇറക്കിയ ബ്രോഷറിൻെറ പ്രകാശനം കണ്ണൂർ അമല ഉർസുലൈൻ സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. വീണ പനങ്കാട്ട് നിർവഹിച്ചു. പടം : കുണ്ടന്നൂർ പരിശുദ്ധ കർമ മാതാ പള്ളി പുതുക്കി നിർമ്മിച്ചതിൻെറ പഞ്ചദശവത്സര ആഘോഷങ്ങളോടനുബന്ധിച്ച് സ്ഥാപകൻ റവ. ഫാ. ഫ്രാൻസീസ് മുട്ടത്തിനെ ഇടവകാംഗങ്ങൾ ആദരിക്കുന്നു പൂർവ വിദ്യാർഥി സംഘടന രൂപവത്കരിച്ചു എരുമപ്പെട്ടി: ഗവ. എൽ.പി സ്കൂളിൽ പൂർവ വിദ്യാർഥി സംഘടന രൂപവത്കരിച്ചു. ഭാരവാഹികൾ: പി.ടി. ജോസഫ് (പ്രസി), രഘു കരിയന്നൂർ, സുജാത (വൈസ് പ്രസി.), എൻ.കെ. കബീർ (സെക്ര.), ഇബ്രാഹീം പഴവൂർ, സതീഷ് ബാബു (ജോ. സെക്ര), എ.എം.റഷീദ് (ട്രഷ.). എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കബീർ കടങ്ങോട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി, പ്രധാനാധ്യാപിക ശ്രീദേവി, കെ. ശങ്കരൻകുട്ടി, എം.എസ്. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.