സഹ. ബാങ്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അലങ്കോലമായി

കുരിയച്ചിറ: ഞായറാഴ്ച നടത്താന്‍ തിരുമാനിച്ചിരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഗ്രൂപ്പ് തര്‍ക്കത ്തെതുടര്‍ന്ന് അലങ്കോലമായി. വ്യാഴാഴ്ച അംഗീകരിച്ച് നല്‍കിയ ബാങ്ക് തെരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ പാനലിൽ നിന്ന് സജീവന്‍ കുരിയച്ചിറയോട് പിന്‍വാങ്ങാന്‍ വെളളിയാഴ്ച ഐ ഗ്രുപ്പ്് നിർദേശിച്ചതാണ് പ്രശ്നമായത്. ഇതിനെതിരെ യോഗത്തില്‍ എത്തിയവര്‍ പ്രതികരിച്ചു. ഞായറാഴ്ച യോഗത്തിനെത്തിയ ജോസഫ് ടാജറ്റ്, ഐ.പി. പോള്‍ തുടങ്ങിയവര്‍ വേദിയിലേക്ക് എത്തിയപ്പോള്‍ തന്നെ പ്രവർത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. പാനലില്‍ ബി.ജെ.പി അനുഭാവിയുടെ അമ്മ ഉൾപ്പെട്ടതും പ്രവർത്തകര്‍ ചോദ്യം ചെയ്തതോടെ നേതാക്കള്‍ യോഗം അവസാനിപ്പിച്ച്്് പോയി. ജില്ലയില്‍ വിശാല ഐ ഗ്രൂപ്പില്‍ സ്വധീനം ചെലുത്തിയ സംസ്ഥാന നേതാവാണ് സജീവൻെറ പേര് വെട്ടിയത് എന്ന് പരാതിയുണ്ട്്്. ജില്ലയിലെ ഐ ഗ്രൂപ്പിൻെറ നേതൃത്വം സംബന്ധിച്ചും തര്‍ക്കങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.