ഹരിയാനയിൽ ലോക്​ദൾ എം.എൽ.എ പാർട്ടി വിട്ടു

ഹരിയാനയിൽ ലോക്ദൾ എം.എൽ.എ പാർട്ടി വിട്ടു ചണ്ഡിഗഢ്: ഹരിയാനയിൽ ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐ.എൻ.എൽ.ഡി) എം.എൽ.എ രാജിവെച്ചു. സിർസ ജില്ലയിലെ റാനിയ മണ്ഡലം എം.എൽ.എ രാംചന്ദർ കാേമ്പാജ് ആണ് രാജിവെച്ചത്. ഒക്ടോബറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള രാജി പാർട്ടിക്ക് ആഘാതമായി. പാർട്ടി സ്ഥാപകരായ ചൗതാല കുടുംബത്തിനുള്ളിലെ തർക്കമുണ്ടാക്കിയ 'കടുത്ത നിരാശ'യാണ് രാജിക്ക് കാരണമെന്ന് കാേമ്പാജ് അറിയിച്ചു. നേരത്തേ പാർട്ടി വിട്ട മൂന്നു എം.എൽ.എമാരുടെ പാത പിന്തുടർന്ന് കാേമ്പാജും ബി.ജെ.പിയിൽ ചേരുമെന്നാണ് അഭ്യൂഹം. ഒരു വർഷം മുമ്പ് ചൗതാല കുടുംബത്തിലുണ്ടായ തർക്കത്തെ തുടർന്ന് ഓം പ്രകാശ് ചൗതാലയുടെ പേരമകനും ഹിസാർ എം.പിയുമായിരുന്ന ദുഷ്യന്ത് ചൗതാല ജനനായക ജനത പാർട്ടി (ജെ.ജെ.പി) രൂപവത്കരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ പാർട്ടിക്കുണ്ടായിരുന്ന 10 സീറ്റും നഷ്ടമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.