സിദ്ദു ഔദ്യോഗിക വസതി ഒഴിഞ്ഞു

ചണ്ഡിഗഢ്: പഞ്ചാബ് മന്ത്രിസഭയിൽനിന്നുള്ള നവജോത് സിങ് സിദ്ദുവിൻെറ രാജി മുഖ്യമന്ത്രി അമരീന്ദർ സിങ് സ്വീകരിച് ചതിനു പിന്നാലെ തൻെറ ഔേദ്യാഗിക വസതി സിദ്ദു ഒഴിഞ്ഞു. സിദ്ദു ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയാണ് സിദ്ദുവിൻെറ രാജിയിൽ കലാശിച്ചത്. ഓൺലൈനിലൂടെ രാജി അയച്ച ശേഷം ഒരുമാസം സിദ്ദു മാധ്യമങ്ങൾക്ക് പിടികൊടുത്തിരുന്നില്ല. നേരത്തേ സിദ്ദു കൈകാര്യം ചെയ്ത തദ്ദേശ വകുപ്പിൽ അദ്ദേഹം പരാജയമാണെന്ന് വിലയിരുത്തിയാണ് വൈദ്യുതി വകുപ്പിൻെറ ചുമതല നൽകിയത്. എന്നാൽ, ഇതിൽ സിദ്ദു അതൃപ്തനായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.