കലാലയങ്ങളിലെ മനുഷ്യാവകാശലംഘനങ്ങൾ; ഷംസുദ്ദീൻ കമീഷൻ തെളിവെടുപ്പ് 23ന് വീണ്ടും

കലാലയങ്ങളിലെ മനുഷ്യാവകാശലംഘനങ്ങൾ; ഷംസുദ്ദീൻ കമീഷൻ തെളിവെടുപ്പ് 23ന് വീണ്ടും തിരുവനന്തപുരം: കേരളത്തിലെ കലാലയങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപവത്കരിച്ച ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ കമീഷൻ ജൂലൈ 23ന് തൈക്കാട് ഗാന്ധിസ്മാരകഹാളിൽ വീണ്ടും തെളിവെടുപ്പ് നടത്തും. കഴിഞ്ഞമാസം 14, 15 തീയതികളിൽ തിരുവനന്തപുരത്തും 24ന് കൊച്ചിയിലും കമീഷൻ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനകം തെളിവുകൾ നൽകാൻ കഴിയാതെവന്ന വിദ്യാർഥിസംഘടനകൾ, വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, സാമൂഹികസാംസ്കാരികപ്രവർത്തകർ എന്നിവർക്ക് കമീഷൻ മുമ്പാകെ ഹാജരായി വിവരങ്ങൾ കൈമാറാമെന്ന് മെംബർ സെക്രട്ടറി പ്രഫ.എ.ജി. ജോർജ് അറിയിച്ചു. രാവിലെ 10.30 മുതൽ മൂന്ന് വരെയാണ് തെളിവെടുപ്പ്. കമീഷൻ ആഗസ്റ്റ് നാലിന് കോഴിക്കോട് െഗസ്റ്റ് ഹൗസിൽ െവച്ച് തെളിവെടുപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.