വീട്ടിൽനിന്ന്​ 30 പവൻ സ്വർണാഭരണം കളവുപോയി

വീട്ടിൽനിന്ന് 30 പവൻ സ്വർണാഭരണം കളവുപോയി കളമശ്ശേരി: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണാഭരണം കളവുപേ ായി. കങ്ങരപ്പടി വടകോട് സെട്രൽ മസ്ജിദ് റോഡിൽ മുപ്പത്തടത്തിൽ വീട്ടിൽ അബ്ദുൽ സലാമിൻെറ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ പോയിരുന്ന മരുമകൾ തിരിച്ചെത്തി നോക്കുമ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. തൃക്കാക്കര സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് െപാലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. വെള്ളിയാഴ്ച കുടുംബം വീട് പൂട്ടി പുറത്തുപോയ സമയത്താണ് സംഭവം. വീടിന് പുറത്ത് ചട്ടിയ്ക്കടിയിൽ വെച്ചിരുന്ന താക്കോൽ സ്ഥലം മാറിയ നിലയിലായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.