കൊടുങ്ങല്ലൂർ: റേഷൻ മുൻഗണന വിഭാഗത്തിൽ (ബി.പി.എൽ) ഉൾപ്പെടുന്നതിനായി നിലവിൽ അപേക്ഷ നൽകിയവരുടെയും അപേക്ഷ നൽകേണ്ടവരുടെയും നേർവിചാരണ ശനിയാഴ്ച മുതൽ ആഗസ്റ്റ് മൂന്ന് വരെ നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ മിനി സിവിൽ സ്‌റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫിസിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ നടക്കും. ശനിയാഴ്ച കൊടുങ്ങല്ലൂർ നഗരസഭയിലുള്ളവർ ഹാജരാവണം. ജൂലൈ 23 ശ്രീനാരായണപുരം, 24 എടവിലങ്ങ്, 25 കയ്പമംഗലം, 26 പെരിഞ്ഞനം, 29 എടത്തിരിത്തി, 30 മേത്തല, ആഗസ്റ്റ് ഒന്ന് മതിലകം, ആഗസ്റ്റ് രണ്ട് പൊയ്യ, ആഗസ്റ്റ് മൂന്ന് എറിയാട് എന്നിങ്ങനെ ഹാജരാവണം. ഹാജരാകുന്നവർ അവരുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡിൻെറ പകർപ്പ് സഹിതമുള്ള വിശദമായ അപേക്ഷയും പരാതികൾ തെളിയിക്കുന്നതും വ്യക്തമാക്കുന്നതുമായ രേഖകളും അവയുടെ പകർപ്പും സഹിതം ഹാജരാവണം. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തികളോ നിർബന്ധമായും ഹാജരാവണം. അപേക്ഷ നൽകിയവർ നേർ വിചാരണയ്ക്ക് ഹാജരാവാത്ത പക്ഷം അപേക്ഷ നിരസിക്കുമെന്ന് കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.