കൊടുങ്ങല്ലൂർ: . അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് വശം രണ്ട് വീടുകൾക്ക് നാശമുണ്ടായി. തീരത്തിൻെറ മറ്റിടങ്ങളിലും വീടുകൾ കടൽക്ഷോഭ ഭീഷണിയിലാണ്. കടലേറ്റം ചെറുക്കാൻ നിർമിച്ച തടയണയുണ്ടെങ്കിലും ശക്തമായ കടൽ എല്ലാം മറികടന്ന് കരയിലേക്ക് ഇരച്ച് കയറുകയാണ്. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും കടൽക്ഷോഭം ശക്തമായിട്ടുള്ളത്. എറിയാട് പഞ്ചായത്തിലെ ചന്ത, ആറാട്ടുവഴി, ചേരമാൻ, ലൈറ്റ് ഹൗസ്, എടവിലങ്ങ് പഞ്ചായത്തിലെ കാര, പുതിയ റോഡ് തുടങ്ങിയ കടപ്പുറങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ രാത്രി മുതൽ കടൽ ജനവാസ കേന്ദ്രങ്ങളിലേക്ക് അടിച്ചുകയറുന്നത്. ഒരു മാസം മുമ്പുണ്ടായ ശക്തമായ വേലിയേറ്റത്തെ തുടർന്ന് തീരപ്രദേശത്ത് വ്യാപകമായി താൽക്കാലിക തടയണ നിർമിച്ചിരുന്നു. ജനപങ്കാളിത്തത്തോടെ പണിത തടയണ ഒരുപരിധി വരെ തിരമാലകളെ തടയുമെങ്കിലും ശക്തമായ കടൽ ക്ഷോഭത്തെ ചെറുക്കാൻ പര്യാപ്തമല്ല. പലയിടങ്ങളിലും തടയണ മറികടന്ന് തിരമാല എത്തുന്നുണ്ട്. കടൽക്ഷോഭം കൂടുതൽ രൂക്ഷമായാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് തീരദേശവാസികൾ. ഇതിനിടെ തീരദേശ കർമ സമിതി പ്രവർത്തർ ഓടിയെത്തി കഴിയാവുന്ന ഇടങ്ങളിൽ തടയണ ഒരുക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.