തൃശൂര്‍: 'വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക'എന്ന തലക്കെട്ടില്‍ ജൂലൈ ഒന്നിന് തിരുവനന് തപുരത്തുനിന്ന് ആരംഭിച്ച സാഹോദര്യ രാഷ്ട്രീയ ജാഥയുടെ സമാപനം ശനിയാഴ്ച തൃശൂരിൽ നടക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജനറൽ െസക്രട്ടറി കെ.എസ്. നിസാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് പാലസ് ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന റാലി കോർപറേഷൻ പരിസരത്ത് സമാപിക്കും. അഞ്ചിന് പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ലഈഖ് അഹ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി കെ.എ. ശഫീഖ്, പോണ്ടിച്ചേരി സർവകലാശാലയിലെ എ.എസ്.എ വിദ്യാർഥി നേതാവ് ശ്രുതീഷ് കണ്ണാടി, സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം, ജനറൽ സെക്രട്ടറി മഹേഷ് തോന്നയ്ക്കൽ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എം.കെ. അസ്‌ലം തുടങ്ങിയവർ സംസാരിക്കും. കാമ്പസുകളില്‍ ഹിംസകളെയും അതിക്രമങ്ങളെയും വ്യവസ്ഥാപിതവത്കരിക്കുകയും വളർത്തുകയും ചെയ്യുന്ന എസ്.എഫ്.ഐ നിലപാട് മാറ്റാൻ തയാറാകണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്.എഫ്.ഐയുടെ ജനാധിപത്യ വിരുദ്ധതയുടെ നേർസാക്ഷ്യം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ മാത്രമല്ല. കാമ്പസുകളിൽ എസ്.എഫ്.ഐ അടക്കമുള്ള സംഘടനകൾ നടത്തുന്ന മനുഷ്യാവകാശ-പൗരാവകാശ ലംഘനങ്ങൾക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്താൻ സർക്കാർ ജുഡീഷ്യൽ കമീഷനെ നിയമിക്കണം. രാജ്യ സുരക്ഷയുടെ പേരില്‍ എൻ.ഐ.എക്ക് കൂടുതല്‍ അധികാരം നല്‍കുകയും യു.എ.പി.എ നിയമം പരിഷ്‌കരിച്ച് നടപ്പാക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമൂഹത്തിൽപ്പെട്ടവർ ഇതുവഴി പുറന്തള്ളപ്പെടും. രാജ്യത്ത് ജനാധിപത്യം പഴങ്കഥയാകാതിരിക്കാന്‍ ഇത്തരം നടപടികളെ വിചാരണ ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു. സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന, ജില്ല പ്രസിഡൻറ് പി.ബി. ആഖിൽ, ജില്ല ജനറൽ സെക്രട്ടറി ബിബിത വാഴച്ചാൽ, ജില്ല സെക്രട്ടറി പി.ജെ. ജുനൈദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.