വാർഷിക സമ്മേളനം സമാപിച്ചു

ചാവക്കാട്: തിരുവത്ര മുട്ടിൽ താജുൽ ഇസ്ലാം യുവജനസംഘം 25ാമത് വാർഷിക സമാപന പൊതുസമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.സി. ദുൽഫുഖാർ അധ്യക്ഷത വഹിച്ചു. ജലാലുദ്ദീൻ ബിൻ ഹിബത്തുള്ള തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. മുള്ളൂർക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തി. ടി.എൻ. പ്രതാപൻ എം.പി, ഇ.പി. മൂസക്കുട്ടി ഹാജി എന്നിവർ മുഖ്യാതിഥികളായി. ഉസ്മാൻ സഖാഫി തിരുവത്ര, സി. നഹീം അലി, പി. ഷാഹു ഹാജി, കെ.വി. അഷ്‌റഫ് ഹാജി, പുന്നയൂർ കുഞ്ഞിമുഹമ്മദ് ഹാജി, നൗഷാദ് സഖാഫി, എം.ആർ. രാധാകൃഷ്ണൻ, തറയിൽ ജനാർദനൻ, നടത്തി കുഞ്ഞിമുഹമ്മദ്, കെ.വി. ഷാനവാസ്, പി.സി. ഷാജഹാൻ, സി.എം. മുനീർ, തേർളി നാരായണൻ, സി. ജംഷീർ അലി, കെ. അവറുണ്ണി, വി.ബി. ഖാദർ, കെ.എം. ജമാൽ, കെ.എച്ച്. അഷ്കർ എന്നിവർ സംസാരിച്ചു. പച്ചക്കറിത്തൈ വിതരണം ചാവക്കാട്: കടപ്പുറം പഞ്ചായത്ത് കൃഷിഭവൻ മുഖേന കർഷകർക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. പ്രസിഡൻറ് പി.കെ. ബഷീർ തെക്കര കത്ത് കരീം ഹാജിക്ക് തൈകൾ കൈമാറി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എം. മനാഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കാഞ്ചന മൂക്കൻ, എം.കെ. ഷൺമുഖൻ, ഷാലിമ സുബൈർ, പി.എ. അഷ്ക്കറലി, ശ്രീബ രതീഷ്, പി.വി. ഉമ്മർ കുഞ്ഞി, ഷൈല മുഹമ്മദ്, കർഷകരായ അശ്റഫ് തോട്ടുങ്ങൽ, ചാലിൽ ഷാഹു, സി.വി. സുബ്രഹ്മണ്യൻ, കെ.എം. ഹുസൈൻ, കെ.കെ. കുഞ്ഞിമൊയ്തു തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.