കേടുവന്ന റേഷൻ സാധനം വിതരണത്തിന് എത്തിച്ചത് അന്വേഷിക്കണം

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം മുതൽ ചെന്ത്രാപ്പിന്നി എടത്തിരുത്തി വരെയുള്ള റേഷൻ കടകളിലേക്ക് ഒരാഴ്ച മുമ്പ് വിതരണത്തിന് എത്തിച്ച റേഷനരി, ഗോതമ്പ്, ആട്ട തുടങ്ങിയവയിൽ വലിയ തോതിൽ പൂപ്പലും കീടങ്ങളും കണ്ടെത്തിയതിനെ തുടർന്ന് നടപടി സ്വീകരിക്കണമെന്ന് അപ്ലിക്കൻറ്സ് ആൻഡ് കൺസ്യൂമേഴ്സ് ഫോറം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.ആർ. നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. തിലകൻ, ശ്രീകുമാർ ശർമ, അബ്ദുൽ ഖാദർ കണ്ണേഴത്ത്, എം.കെ. സഗീർ, ടി. ശ്രീകുമാർ, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, ഷാഹുൽ ഹമീദ്, പി.ആർ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.