തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ അരണാട്ടുകര ടീച്ചർ എജുക്കേഷൻ സൻെററിൽ എസ്.ടി, കുടുംബി, ലാറ്റിൻ കാത്തലിക് എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റ് ഒഴിവ്. ഫോൺ- 7356876264. താളും തകരയും ഫെസ്റ്റ് തൃശൂർ: താളും തകരയും എന്ന പേരിൽ കർക്കിടക മാസ ആരോഗ്യ ഭക്ഷ്യമേള തൃശൂർ നടുവിലാൽ, വിമൺസ് ഫുഡ്കോർട്ടിൽ തുടങ്ങി. ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷൻ ഓയിസ്ക്ക ഇൻറർനാഷനൽ, കുടുംബശ്രീ ഭക്ഷ്യഗവേഷണ പരിശീലന സ്ഥാപനമായ 'ഐ ഫ്രം' തുടങ്ങിയവരുടെ സഹായത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കർക്കിടക മാസത്തിലെ മുഴുവൻ ദിവസങ്ങളിലും കഞ്ഞി ലഭ്യമാക്കും. വിവിധതരം കഞ്ഞികൾ, പത്തില വിഭവങ്ങൾ, മരുന്നുണ്ട, സൂപ്പുകൾ കൂടാതെ നിത്യേനയുള്ള മിനി സദ്യയിലും പത്തില വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നോൺ വെജിറ്റേറിയൻ വിഭാഗത്തിൽ ആട്ടിറച്ചിയുടെ ആരോഗ്യ വിഭവങ്ങളും പ്രത്യേകം തയ്യാറാക്കുന്നു. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് ഭക്ഷ്യ വിഭവങ്ങൾ നൽകുന്നത്. ഡോ. രജിതൻ കർക്കിടക മാസചര്യകളെ കുറിച്ചും ഭക്ഷണ രീതികളെ കുറിച്ചും സംസാരിച്ചു. ഐ ഫ്രം സി.ഇ.ഒ അജയകുമാർ, ഓയിസ്ക്ക ഇൻറർനാഷനൽ പ്രതിനിധികൾ, വനിത സംരംഭകർ, കോ ഓഡിനേറ്റർ അശോക്കുമാർ എന്നിവർ പങ്കെടുത്തു. ശാന്ത നന്ദി പറഞ്ഞു. നടുവിലാൽ വിമൺസ് ഫുഡ് കോർട്ട്, പാട്ടുരായ്ക്കൽ വിമൻസ് ഫുഡ് കോർട്ട് എന്നിവിടങ്ങളിൽ വിഭവങ്ങൾ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.