തൃശൂർ: 'റേപ്പ് ഡ്രഗ്' എന്നറിയപ്പെടുന്ന മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ. വരന്തരപ്പിള്ളി വേലൂപാടം സ്വദേശി കൊമ്പത്തു വീട്ടിൽ ഷെഫിയാണ് (23) രണ്ടു ഗ്രാം എം.ഡി.എം.എ (മെത്തലീൻ ഡയോക്സി മെത്താഫീറ്റമിൻ) എന്ന മയക്കുമരുന്നുമായി പിടിയിലായത്. ലോകത്തെ ഏറ്റവും വിലയേറിയ 'ന്യൂ ജെൻ' മയക്കുമരുന്നുകളിലൊന്നാണിത്. ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് വരുമ്പോൾ മണ്ണുത്തിയിൽെവച്ചാണ് തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.എഫ്. സുരേഷിൻെറ നേതൃത്വത്തിൽ ഷെഫിയെ അറസ്റ്റ് ചെയ്തത്. വിഖ്യാത സംഗീതജ്ഞന്‍ ബോബ് മാർളിയുടെ ആരാധകനായ, 'മാർളി അങ്കിൾ' എന്ന വിളിപ്പേരുള്ള നൈജീരിയക്കാരൻ ബെഞ്ചിമിൻ ബ്രൂണോ എന്നയാളാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് എന്നാണ് പ്രതി പറഞ്ഞത്. ഗ്രാമിന് 5000 രൂപ നൽകിയാണ് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് വാങ്ങിയതെന്നും ഒരു ഗ്രാം 60ലധികം പേർക്ക് ഉപയോഗിക്കാമെന്നും ഒരു ആൾക്ക് ഉപയോഗിക്കാൻ 500രൂപ വീതം ഈടാക്കാറുണ്ടെന്നും പ്രതി പറഞ്ഞു. ബംഗളൂരുവിൽ പഠിക്കുന്ന ഷെഫി നാട്ടിലേക്ക് വരുമ്പോൾ മയക്കുമരുന്ന് കൊണ്ടുവരാറുണ്ടെന്ന വിവരം ലഭിച്ച എക്‌സൈസ് സംഘം ഒരു യുവാവിൻെറ സഹായത്തോടെ പ്രതിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നുഴഞ്ഞുകയറുകയായിരുന്നു. ഇയാൾ നാട്ടിൽ വരുന്ന വിവരം തന്ത്രപൂർവം മനസ്സിലാക്കിയാണ് മണ്ണുത്തിയിൽ നിന്ന് പിടികൂടിയത്. ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ പി.ബാലകൃഷ്ണനു ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ പ്രിവൻറീവ് ഓഫിസർ സതീഷ്‌കുമാർ, ശിവശങ്കരൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ കൃഷ്ണപ്രസാദ്, മനോജ്‌കുമാർ, ഷാജു, രാജു, സുനിൽ, സുധീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കാൻ ഉപയോഗിക്കുന്നതുകൊണ്ടാണ് ഇതിനെ 'റേപ്പ് ഡ്രഗ്' എന്ന് വിശേഷിപ്പിക്കുന്നത്. ഒരു ചെറിയ ക്രിസ്റ്റൽ ജ്യൂസിൽ കലർത്തി കഴിച്ചാൽ ഒമ്പത് മണിക്കൂർ വരെ ഓർമ നഷ്ടപ്പെട്ട് ഉന്മാദാവസ്ഥയിലാകും. അളവിൽ കൂടുതൽ ശരീരത്തിൽ ചെന്നാൽ മരണം വരെ സംഭവിക്കും. കാപ്ഷൻ tcg drug മണ്ണുത്തിയിൽ നിന്ന് എക്സൈസ് പിടികൂടിയ മാരക മയക്കുമരുന്ന് 'റേപ്പ് ഡ്രഗ്' tcg drug prathi shefi പിടിയിലായ ഷെഫി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.