ഗുരുവായൂർ: ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കുന്നതിനായി നഗരസഭയിലെ സംഘടിപ്പിച്ചു. ഇൻറർഗ്രേറ്റഡ് റൂറൽ ടെക്നോളജി സൻെററിൻെറ (ഐ.ആർ.ടി.സി) സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ചെയർപേഴ്സൻ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. രതി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ നിർമല കേരളൻ, ഹെൽത്ത് സൂപ്പർവൈസർ കെ. മൂസ്സക്കുട്ടി എന്നിവർ സംസാരിച്ചു. ഐ.ആർ.ടി.സി അസിസ്റ്റൻറ് കോ ഓഡിനേറ്റർമാരായ അഭിജിത്ത് സുദർശൻ, വിക്ടോറിയ ദേവസ്സി എന്നിവർ ക്ലാസെടുത്തു. 68 പേരാണ് ഹരിത സേനയിലുള്ളത്. ദേവസ്വം പഞ്ചാംഗം പ്രകാശനം ഗുരുവായൂര്‍: ദേവസ്വത്തിൻെറ പഞ്ചാംഗം ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാറിന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു. ഭരണസമിതിയംഗം കെ.കെ. രാമചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. ശങ്കുണ്ണിരാജ്, ദേവസ്വം പബ്ലിക്കേഷന്‍ ഓഫിസര്‍ ആചാര്യ ഹരിദാസ് അന്നമനട, ചുമര്‍ച്ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പൽ കെ.യു. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.