തൃശൂരിനെ ബന്ധിപ്പിച്ച്​ കൂടുതൽ ഭാരത്​ ദർശൻ ട്രെയിനുകൾ -കേന്ദ്ര മന്ത്രി

തൃശൂർ: തൃശൂര്‍, ഗുരുവായൂര്‍ റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൂടുതല്‍ ഭാരത ദര്‍ശന്‍ ട്രെയിനുകള്‍ തുടങ്ങുമ െന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ലോക്സഭയിൽ രേഖാമൂലം അറിയിച്ചു. ടി.എന്‍. പ്രതാപന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ഇരുസ്റ്റേഷനുകളെയും ബന്ധിപ്പിച്ച് 2018ലും 2019ലും നാല് ഭാരത ദര്‍ശന്‍ െട്രയിനുകള്‍ ഉണ്ടായിരുന്നതായി മന്ത്രി പറഞ്ഞു. ഇത്തരം കൂടുതല്‍ സര്‍വിസുകള്‍ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നടത്തും. തൃശൂര്‍ റെയിൽവേ സ്റ്റേഷനിൽ എന്‍.എസ്.ജി- രണ്ട് കാറ്റഗറി പ്രകാരമുള്ള അടിസ്ഥാന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വേനലിലെ ജലക്ഷാമം പരിഹരിക്കാൻ ഒരു കിണർകൂടി കുഴിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്ന്, രണ്ട്, മൂന്ന് പ്ലാറ്റുഫോമുകളില്‍ ഇന്ത്യന്‍ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോര്‍പറേഷൻെറ കുടിവെള്ള വെൻഡിങ് മെഷീൻ സ്ഥാപിക്കാൻ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇത് കമീഷന്‍ ചെയ്തു. ഇതേ പ്ലാറ്റ്ഫോമില്‍ മൂന്ന് പുതിയ ശൗചാലയം നിർമിക്കും. പാര്‍ക്കിങ്ങിന് സ്റ്റേഷൻ പരിസരത്തെ സ്ഥലം പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞതായും എം.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.