ATN ALL=ബജറ്റ്:​ നിരാശ സഭയിൽ പങ്കുവെച്ച്​ പ്രതിപക്ഷം

ന്യൂഡൽഹി: രണ്ടാം മോദിസർക്കാറിൻെറ ഒന്നാം ബജറ്റിനെക്കുറിച്ച് നിരാശ പങ്കുവെച്ച് പ്രതിപക്ഷം. സുതാര്യതയില്ലാത് ത, ജനവിരുദ്ധ ബജറ്റ് വ്യാമോഹങ്ങളാണ് ജനങ്ങൾക്ക് സമ്മാനിക്കുന്നതെന്ന് ലോക്സഭയിൽ ബജറ്റ് ചർച്ചയുടെ രണ്ടാം ദിനത്തിൽ വിവിധ പ്രതിപക്ഷ പാർട്ടി എം.പിമാർ. കേരളത്തെ അവഗണിച്ചതിലുള്ള പ്രതിഷേധം രണ്ടാം ദിവസവും സഭയിൽ ഉയർന്നു. എം.കെ. രാഘവൻ (കോൺഗ്രസ്): കേരളത്തിൻെറ എക്കാലത്തേയും ആവശ്യമായ എയിംസിന് സ്ഥലം നീക്കിവെച്ചിട്ടും ബജറ്റിൽ അവഗണനയാണ് ഉണ്ടായത്. പാവപ്പെട്ടനും തൊഴിലാളികള്‍ക്കും യുവജന വിഭാഗത്തിനും, കര്‍ഷകര്‍ക്കും ഒരേപോലെ എതിരായ ബജറ്റാണ്. തൊഴിലുറപ്പ് പദ്ധതി, ആരോഗ്യ മേഖല, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകള്‍ക്കൊന്നും മതിയായ നീക്കിയിരുപ്പില്ല. എ.എം. ആരിഫ് (സി.പി.എം): ജനവിരുദ്ധ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത്. പല ക്ഷേമ പ്രഖ്യാപനങ്ങളും കണ്ണിൽ പൊടിയിടുന്നതാണ്. തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയ പൊള്ളുന്ന പ്രശ്നങ്ങൾക്കുനേരെ ബജറ്റ് കണ്ണടച്ചു. ഇന്ത്യയെ മൊത്തമായി വിൽപനക്കുവെക്കുന്ന സമീപനമാണ് സർക്കാറിേൻറത്. സ്വകാര്യവത്കരണം, ഒാഹരി വിൽപന തുടങ്ങിയവയിൽ തെളിയുന്നത് അതാണ്. കേരള സർക്കാറിനെ മാതൃകയാക്കി കർഷക കടാശ്വാസ കമീഷൻ രൂപവത്കരിക്കണം. എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി): ഒട്ടും സുതാര്യതയില്ലാത്ത ബജറ്റ്. വരുമാനമെത്ര, ചെലവെത്ര, മൊത്ത ആഭ്യന്തര ഉൽപാദനം, ധനക്കമ്മി തുടങ്ങിയവ സംബന്ധിച്ച കണക്കുകളൊന്നും സർക്കാർ അവതരിപ്പിച്ചിട്ടില്ല. അഞ്ചുവർഷം കൊണ്ട് അഞ്ചുലക്ഷം കോടി ഡോളറിൻെറ സമ്പദ്വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റണമെങ്കിൽ 11.11 ശതമാനം വാർഷിക വളർച്ച നേടണം. ഇപ്പോഴുള്ളത് ഏഴുശതമാനം മാത്രം. ഇത്തരത്തിൽ പെരുപ്പിച്ച മോഹങ്ങൾ വിൽക്കുകയും ജനങ്ങളെ നിരാശരാക്കുകയുമാണ് ബജറ്റ്. നവാസ് കനി (മുസ്ലിം ലീഗ്): മൗലാന ആസാദ് വിദ്യാഭ്യാസ ഫൗണ്ടേഷൻ, വഖഫ് ബോർഡ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് വിഹിതം കുറച്ച് ന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടുകയാണ് സർക്കാർ. ഹജ്ജ് സബ്സിഡി നിർത്തലാക്കിയപ്പോൾ, ആ തുക ന്യൂനപക്ഷ വിഭാഗ ക്ഷേമത്തിന് മാറ്റിവെച്ചതായി കാണാനും കഴിയുന്നില്ല. തോമസ് ചാഴികാടൻ (കേരള കോൺഗ്രസ്): റോഡ്, റെയിൽ മാർഗമുള്ള ചരക്കുനീക്കം ജല പാതയിയിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിലുണ്ടെങ്കിലും കേരളത്തിന് ഒരു പരിഗണനയും നൽകിയില്ല. കേരളത്തിലെ ഉള്‍നാടന്‍ ജലപാത വികസനത്തിന് പ്രത്യേക പാക്കേജ് തയാറാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.