ലോക്കപ്പ് മർദനം: കർശന നടപടി സ്വീകരിക്കണം-കെ. ഫ്രാൻസിസ് ജോർജ്

തൃശൂർ: കേരളത്തിൽ ലോക്കപ്പ് മർദനവും തുടർന്നുള്ള അനിഷ്്ട സംഭവങ്ങളും തടയാൻ സർക്കാർ തയാറാകണമെന്ന് ജനാധിപത്യ കേര ള കോൺഗ്രസ് ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ്. പാർട്ടി െമമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദാരുണ സംഭവങ്ങളാണ് സമീപനാളുകളിൽ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കുറ്റക്കാർക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികൾ സ്വാഗതാർഹമാണ്. കുറ്റകൃത്യങ്ങളിൽ പങ്കാളികളായ ആരെയും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ്കെ.എം.പത്രോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പോളി, ജില്ല ജനറൽ സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, സി.പി.ജോസഫ്, ഗോപിനാഥ് തട്ടാറ്റ്, ജോഷി കുര്യാക്കോസ്, ഇ.സി.ജോസഫ്, എം.കെ. സേതുമാധവൻ, എൻ.ജെ.സെബാസ്റ്റ്യൻ, അബി മലേക്ക്, പി.പി.ഹൻെറി, ബിവിൻ പോൾ, വി.എൽ. താഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.