ജനവാസ കേന്ദ്രത്തിൽ കോഴിമാലിന്യം തള്ളി

എരുമപ്പെട്ടി: ജനവാസ കേന്ദ്രത്തിലെ റോഡരികിൽ കോഴി മാലിന്യം തള്ളി. തളിയിൽനിന്ന് വിരുട്ടാണം ക്ഷേത്രത്തിലേക്ക് പ ോകുന്ന വഴിയിലാണ് ശനിയാഴ്ച രാത്രിയിൽ കോഴി മാലിന്യം ചാക്കുകളിലാക്കി തള്ളിയത്. ഭക്തർ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയുടെ അരികിലാണ് മാലിന്യ ചാക്കുകൾ ഉപേക്ഷിച്ചത്. സമീപ പ്രദേശത്തെ ജനങ്ങളും വഴിയാത്രക്കാരും ദുർഗന്ധം സഹിക്കാനാകാതെ മൂക്ക് പൊത്തിയാണ് ഇതുവഴി പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.