പാവറട്ടി: പരാതി നൽകിയതിൻെറ വൈരാഗ്യത്തിൽ ബ്രഹ്മകുളം റയിൽവേ െഗയിറ്റ്മാനെ മർദിച്ചു. പുതുക്കാട് സ്വദേശി പുത്തിശ േരി അങ്കമാലി വീട്ടിൽ സെമിനാണ് മർദനമേറ്റത്. ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കയറുന്നതിനിടെയാണ് വിബിൻ എന്ന യുവാവ് ബൈക്കിലെത്തി മർദിച്ചത്. കഴിഞ്ഞ മാസം റെയിൽവേ െഗയിറ്റടച്ചയുടനെ എത്തിയ യുവാവ് ഗെയിറ്റ് തുറക്കാൻ ആവശ്യപ്പെട്ട് സെമിനുമായി വഴക്കുണ്ടായി. ഇതേതുടർന്ന് സെമിൻ അധികാരികൾക്ക് പരാതി നൽകിയിരുന്നു. ഇതിൻെറ വൈരാഗ്യത്തിലാണ് സെമിനെ ഇയാൾ മർദിച്ചത്. പാവറട്ടി പൊലീസ് കേസെടുത്തു. െറയിൽവെ തൊഴിലാളിയെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഡി.ആർ.ഇ.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.