പെട്ടി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

വടക്കാഞ്ചേരി: ഓട്ടുപാറ - വാഴാനി റോഡിൽ മങ്കരയിൽ പെട്ടിഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പര ിക്കേറ്റു. കരുമത്ര കോവിലിന് സമീപം താമസിക്കുന്ന ചങ്ങങ്കുഴി വീട്ടിൽ ഹരിക്കാണ് (42) പരിക്കേറ്റത്. ഞായറാഴ്ച്ച വൈകിട്ടായിരുന്നു അപകടം. കരുമത്ര ഭാഗത്തുനിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് പച്ചക്കറിയുമായി വരികയായിരുന്ന പെട്ടി ഓട്ടോറിക്ഷയും, എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഹരി റോഡിലേക്ക് തെറിച്ച് വീണു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. വടക്കാഞ്ചേരിയിൽ നിന്നെത്തിയ ആക്ട്സ് പ്രവർത്തകരാണ് യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.