അഴീക്കോട്: പുത്തൻപള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് എ.പി. അബ്ദുൽകരീം സഖാഫി ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നടത്തി. പ്രളയകാലത്ത് തീരദേശത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വില്ലേജ് ഓഫിസർ കെ.എ. റസിയ, വെങ്കിടരാമയ്യ പുരസ്കാരം നേടിയ 'മലനാട്ടുവഴക്കം' കൃതിയുടെ രചയിതാവും തൃശൂർ കേരള വർമ കോളജ് മലയാളം അധ്യാപകനുമായ അഴീക്കോട് സ്വദേശി ഡോ. കെ.എസ്. മിഥുൻ എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും എസ്.എസ്.എൽ.സിക്ക് മികച്ച നേട്ടം കൈവരിച്ച സീതി സാഹിബ് ഹൈസ്കൂളിനേയും അനുമോദിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, പള്ളിപ്പുറം മഞ്ഞു മാത ബസിലിക്ക റെക്ടർ ഫാ. ജോൺസൺ പങ്കേത്ത്, ശ്രീ നാരായണ സമാജം പ്രസിഡൻറ് എൻ.വൈ. അരുൺ, പേബസാർ ജുമാ മസ്ജിദ് ഖതീബ് റിയാസ് അൽ ഹസനി, ഖാദിരിയ ജുമാമസ്ജിദ് ഖതീബ് മാഹീൻ സുഹ്രി, എസ്.എസ്.എം.എച്ച്.എസ് പ്രധാനാധ്യാപിക കെ.എസ്. മധു, ഗവ. യു.പി.എസ്. പ്രധാനാധ്യാപകൻ പി.എ. നൗഷാദ് എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് ഖതീബ് മുഹമ്മദ് റഫീഖ് അഹ്സനി പ്രാർഥന നടത്തി. മഹല്ല് സെക്രട്ടറി പി.കെ. നാസർ സ്വാഗതവും ജോയൻറ് സെക്രട്ടറി എ.എ. അബ്ദുൽകരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.