ബാറി​െൻറ പ്രവേശന കവാടം ഉപരോധിച്ചു

ബാറിൻെറ പ്രവേശന കവാടം ഉപരോധിച്ചു കൊടുങ്ങല്ലൂർ: ജനവാസ കേന്ദ്രമായ ശാന്തിപുരത്ത് ജനഹിതം മാനിക്കാതെ ബാർ തുറന്നത ിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ ബാറിൻെറ പ്രവേശന കവാടം ഉപരോധിച്ചു. ജനവാസ കേന്ദ്രത്തിൽ മദ്യശാല അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നീണ്ട പന്ത്രണ്ടര വർഷമായി പ്രദേശവാസികൾ സമരത്തിലാണ്. എന്നാൽ ഇതിനെയെല്ലാം അവഗണിച്ച് സർക്കാർ മദ്യശാല തുറക്കുന്നതിന് ലൈസൻസ് അനുവദിക്കുകയായിരുന്നു. വെള്ളിയാഴ്ചയും സമരസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. തുടർന്നും പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ മുന്നിൽ കണ്ട് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരോധസമരത്തിന് കെ.എം. ഷാനീർ, പി.എം. ഷാഹുൽ, ടി.ബി. സിറാജ് ഹമീദ്, ചൂര്യൻ ഫിറോസ്, കെ.എസ്. സുബൈർ, ഹമീദ് മൗലവി, വി.എച്ച്. ഹനീഫ് ഷാജി, സാജിദ്, സലീം കടമ്പോട്ട്, അബ്ദുർ കരീം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.