പുത്തൂര്‍ പഞ്ചായത്ത് ഓഫിസ് മാർച്ച്

ഒല്ലൂര്‍: ബി.ജെ.പി പുത്തുര്‍ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് ന ടത്തി. പ്രളയത്തില്‍ തകര്‍ന്ന പുത്തന്‍കാട് എട്ടാം കല്ല് റോഡ് പുനര്‍നിർമിച്ച് ഗതാഗതം പുനഃസ്ഥാപിക്കുക, നാളികേരത്തിന് താങ്ങുവില 40 രൂപയായി പ്രഖ്യപിക്കുക ആയുഷ്മാന്‍ ഭാരത്, കിസാന്‍ സമ്മാന്‍ പദ്ധതികള്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ജില്ല പ്രസിഡൻറ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജയകുമാര്‍ തുപ്പിനിക്കാട്ടില്‍,പുഷ്‌ക്കരന്‍ കാക്കനാട്ട്, ബിജോയ് തോമസ്, സന്തോഷ് കാക്കനാട്ട്, അനില്‍ പോലുക്കര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.