ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ ആ​ദ്യ​സം​ഘം മ​ദീ​ന​യി​ൽ

ജിദ്ദ: ഇൗവർഷത്തെ എത്തി. വ്യാഴാഴ്ച പുലർച്ച 3.30ഒാടെയാണ് ഡൽഹിയിൽനിന്ന് എത്തിയ ആദ്യ ഹജ്ജ് വിമാനത്തിൽ 420 തീർഥാടകരെത്തിയത്. ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് എന്നിവരുടെ നേതൃത്വത്തിൽ ഹാജിമാരെ ഉൗഷ്മളമായി സ്വീകരിച്ചു. അതിനിടെ സ്വകാര്യഗ്രൂപ് വഴിയുള്ള 51 മലയാളി ഹാജിമാർ കരിപ്പൂർ ജിദ്ദ സ്പൈസ് െജറ്റ് വിമാനത്തിൽ വ്യാഴാഴ്ച മക്കയിലെത്തി. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് വ്യാഴാഴ്ച പത്തോളം വിമാനങ്ങൾ ഹാജിമാരെയുമായി മദീനയിൽ എത്തിയിട്ടുണ്ട്. ആദ്യ ഇന്ത്യൻ സംഘത്തെ സ്വീകരിക്കാൻ മലയാളി ഹജ്ജ് വെൽഫെയർ ഫോറം, കെ.എം.സി.സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വളൻറിയർമാർ സേവനസന്നദ്ധരായി എത്തി. മലയാളി ഹാജിമാരുടെ ആദ്യ സംഘം ഏഴാംതീയതി രാത്രിയാണ് മദീനയിൽ ഇറങ്ങുന്നത്. ഇൗവർഷം രണ്ടുലക്ഷം തീർഥാടകരാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിന് വരുന്നത്. ധാക്കയിൽ നിന്നാണ് ഇൗ വർഷത്തെ ആദ്യതീർഥാടക സംഘം ജിദ്ദ വിമാനത്താവളത്തിലിറങ്ങിയത്. ജൂലൈ 20നാണ് കേരളത്തിൽനിന്ന് അവസാന ഹജ്ജ് വിമാനം. മദീനവഴി വരുന്നവർ തിരിച്ചുപോക്ക് ജിദ്ദ വിമാനത്താവളം വഴിയാണ്. എട്ടുദിവസം മദീനയിൽ താമസിച്ചാണ് ഹാജിമാരെ ബസ് മാർഗം മക്കയിലേക്ക് എത്തിക്കുക. 45 ഡിഗ്രി സെൽഷ്യസാണ് മദീനയിൽ വ്യാഴാഴ്ച അനുഭവപ്പെട്ട ചൂട്. ഹാജിമാർക്ക് കാലാവസ്ഥ വലിയ വെല്ലുവിളിയാവും. ആരോഗ്യസേവനത്തിനായി ഇന്ത്യൻ ഹജ്ജ് മിഷൻ നാല് മെഡിക്കൽ സൻെററുകൾ മദീനയിൽ സജ്ജമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.