തൃശൂർ: മുന്നാക്കക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സമസ്ത കേരള വാരിയർ സമാജം സംസ്ഥാന സമിതി. അപേക്ഷ ക്ഷണിച്ച് അർഹരെ കണ്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷം മുന്നാക്കക്കാരിലെ പിന്നാക്കക്കാരായ വിദ്യാർഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ് അനുവദിക്കാത്ത സർക്കാർ നയം വഞ്ചനാപരമാണ്. 2013മുതൽ ലഭിച്ചിരുന്ന ആനുകൂല്യമാണ് ഇപ്പോൾ വിതരണം ചെയ്യാത്തത്. ദേവസ്വങ്ങളിൽ പ്രഖ്യാപിച്ച പത്ത് ശതമാനം തൊഴിൽ സംവരണം നടപ്പാക്കിയിട്ടില്ല. സംസ്ഥാന സെക്രട്ടറി എം.വി. ശശി, ജനറൽ സെക്രട്ടറി പി.വി. മുരളീധരൻ, പി. ശങ്കരനുണ്ണി, എം. ഉണ്ണിക്കൃഷ്ണൻ, എ.സി. സുരേഷ്, പി.കെ. മോഹൻദാസ്, വി.വി. മുരളീധരൻ, സി.സി.എസ് വാരിയർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.