വടക്കാഞ്ചേരി: നഗരസഭയിൽ കുമ്പളങ്ങാടുള്ള മാലിന്യ സംസ്കരണ പ്ലാൻറ് കാര്യക്ഷമമാക്കി മാലിന്യപ്രശ്നം പരിഹരിക്കുന്നതിനും നഗരപ്രദേശങ്ങളിലുള്ള അനധികൃത അറവു ശാലകൾക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു. ദേശീയ ചെയർമാൻ പ്രഫ. പുന്നക്കൽ നാരായണൻ അധ്യക്ഷനായി. പിൻവലിക്കണം വടക്കാഞ്ചേരി: കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം നിയോജക മണ്ഡലം പ്രവർത്തക യോഗം അറിയിച്ചു. സംസ്ഥാന സെക്രട്ടറി കെ.ആർ. ഗിരിജൻ ഉദ്ഘാടനം ചെയ്തു. പി. ഷെറീഫ് അധ്യക്ഷനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.