ദുക്‌റാന തിരുനാൾ: പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ സംഘടിപ്പിച്ച ഊട്ടില്‍ വൻ തിരക്ക്

ചാവക്കാട്: ദുക്‌റാന തിരുനാളില്‍ പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ നടത്തിയ ഊട്ടില്‍ പങ്കെടുക്കാന്‍ ആയിരങ്ങൾ. ഭാരതത്തിൻെറ ക്രൈസ്തവ വിശ്വാസ കവാടം സ്ഥാപിതമായ പാലയൂരില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ് ദുക്‌റാന ഊട്ടുതിരുനാളിന് നടന്നത്. രാവിലെ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഊട്ടിനുള്ള വിഭവങ്ങള്‍ ആശീര്‍വദിച്ചു. ഊട്ടില്‍ പങ്കെടുക്കാന്‍ അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പുറത്തുനിന്നും മത ജാതി വ്യതാസമില്ലാതെ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ വൈകുന്നേരം വരെ തീര്‍ഥകേന്ദ്രത്തിലെത്തി. സൻെറ് തോമസിൻെറ ചരിത്രസ്മാരകങ്ങള്‍ കാണാനും വിശ്വാസ കവാടത്തിലൂടെ പ്രവേശിച്ച് അനുഗ്രഹം നേടാനും വിശ്വാസികളുടെ വന്‍ തിരക്കായിരുന്നു. വചന വിശറിയും വചനപടവും തീര്‍ഥകേന്ദ്രത്തിലെത്തിയ എല്ലാവര്‍ക്കും വിതരണം ചെയ്തു. റെക്ടര്‍ ഫാ. വര്‍ഗീസ് കരിപ്പേരി സഹ വികാരി ഫാദര്‍ സിൻറോ പൊന്തേക്കന്‍ , ജനറല്‍ കണ്‍വീനര്‍ സി.എം. ജസ്റ്റിന്‍ ബാബു, സെക്രട്ടറിമാരായ സി.ജി. ജെയ്‌സണ്‍, പിയൂസ് ചിറ്റിലപ്പിള്ളി, ട്രസ്റ്റിമാരായ ബിജു മുട്ടത്ത്, ജോയ് ചിറമല്‍, ജോസ് വടക്കേതല, സി.കെ. ജോബി, കണ്‍വീനര്‍മാരായ സി.ഡി. ഫ്രാന്‍സിസ്, സി.ഡി. ലോറന്‍സ്, സി.കെ. ജോസ്, പി.ജെ. തോമസ്, ഇ.എഫ്. ആൻറണി, ആന്‍സി വിജയന്‍, സി.എല്‍. ജേക്കബ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി. പാലയൂർ തർപ്പണ തിരുനാളാഘോഷത്തിന് കൊടിയേറി (പടം) ചാവക്കാട്: പാലയൂര്‍ തീര്‍ഥകേന്ദ്രത്തിൽ 13,14 ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന തര്‍പ്പണ തിരുനാള്‍ കൊടിയേറ്റ് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിർവഹിച്ചു. ഫാ. വര്‍ഗീസ് ചേറ്റുപുഴക്കാരന്‍, ഫാ. ഫ്രാന്‍സോ തെക്കത്ത് എന്നിവര്‍ സഹകാര്‍മികരായി. രാവിലെ മുതല്‍ വൈകും വരെ വിവിധ സമയങ്ങളില്‍ നടന്ന ദിവ്യബലികള്‍ക്ക് ഫാ. റോണി മാന്തോട്ടം, ഫാ. ജെയിംസ് ചെറുവത്തൂര്‍, ഫാ. വര്‍ഗീസ് കരിപ്പേരി, ഫാ. സിൻറോ പൊന്തേക്കന്‍ എന്നിവര്‍ കാര്‍മികരായി. വ്യാഴാഴ്ച്ച മുതല്‍ തിരുനാള്‍ ദിനം വരെ എല്ലാ ദിവസവും രാവിലെയും വൈകീട്ടും ദിവ്യബലിയുണ്ടാകും. ഈ ദിവസങ്ങളില്‍ വിശുദ്ധൻെറ തിരുശേഷിപ്പ് പൊതു വണക്കത്തിനായി സൗകര്യമൊരുക്കിയിട്ടുണ്ട് ഫോട്ടോ: പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുനാള്‍ കൊടിയേറ്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.