വടക്കാഞ്ചേരി: മരിച്ച സൈനികൻെറ വിധവയെ അപമാനിച്ചുവെന്ന സംഭവത്തിൽ പ്രതിഷേധിച്ചും തഹസിൽദാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ താലൂക്ക് ഓഫിസ് മാർച്ച് നടത്തി. കോൺഗ്രസ് നടത്തിയ മാർച്ചിന് ജിജോ കുര്യൻ, പി.ജെ. രാജു, തോമസ് പുത്തൂർ, സി. വിജയൻ, എ.എസ്. ഹംസ എന്നിവർ നേതൃത്വം നൽകി. ബി.ജെ.പിയുടെ മാർച്ചിന് കൗൺസിലർ ചന്ദ്രമോഹൻ കുമ്പളങ്ങാട്, ഗോപിദാസ്, കെ.കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.