വാടാനപ്പള്ളി: പെരിങ്ങോട്ടുകര പ്രദിൻ കൊലപാതകക്കേസ് സി.പി.എം നേതൃത്വം അട്ടിമറിക്കുന്നതിനെതിരെ ബി.ജെ.പി താന്ന്യം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസം ജില്ല പ്രസിഡൻറ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.എസ്. സുഭാഷ്രാജ് അധ്യക്ഷത വഹിച്ചു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും പൊലീസ് നടപടികൾ ഊർജിതമാക്കി താന്ന്യത്തിൻെറ സമാധാനം പുനഃസ്ഥാപിക്കണമെന്നും നാഗേഷ് ആവശ്യപ്പെട്ടു. സേവ്യർ പള്ളത്ത്, ഇ.പി. ഹരീഷ്, റുഖിയ സുരേന്ദ്രൻ, ഉദയൻ തെക്കിനിയേടത്ത്, ഡേവീസ് പുലിക്കോട്ടിൽ, ഗോകുൽ കരിപ്പിള്ളി, ടി.ജി. രതീഷ്, പ്രദീപ് പള്ളത്ത്, പി. കൃഷ്ണനുണ്ണി, പ്രകാശൻ കണ്ടങ്ങത്ത് എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം പാർട്ടി ജില്ല സെക്രട്ടറി ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.