അധ്യാപികയുടെ അടിയേറ്റ് പരിക്കേറ്റതായി പരാതി

കുന്നംകുളം: അധ്യാപികയുടെ അടിയേറ്റ് വിദ്യാർഥിയുടെ കണ്ണിന് പരിക്കേറ്റതായി പരാതി. കുന്നംകുളം ഗവ:ബോയ്സ് ഹൈസ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ താമസിക്കുന്ന വിദ്യാർഥിയാണ് രക്ഷിതാക്കളോടൊപ്പം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ഫിസിക്സ് അധ്യാപികക്കെതിരെയാണ് പരാതി. തിങ്കളാഴ്ച ക്ലാസിൽവെച്ചായിരുന്നു സംഭവം. കൈയിൽ അടിക്കുന്നതിനിടെ കൺപോളയിൽ അടിയേറ്റുവെന്നാണ് വിദ്യാർഥി പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.