ഇല്ലാത്ത ​പ്ലെയിസ്​മെൻറിന്​ കാർഷിക സർവകലാശാല പണം വാങ്ങുന്നെന്ന്​

ഇല്ലാത്ത പ്ലെയിസ്മൻെറിന് കാർഷിക സർവകലാശാല പണം വാങ്ങുന്നെന്ന് തൃശൂർ: കാർഷിക സർവകലാശാല നടത്തുന്ന അഗ്രി ബിസിനസ ് മാനേജ്മൻെറ് കോഴ്സ് ചെയ്യുന്നവരിൽനിന്ന് ഇല്ലാത്ത പ്ലെയിസ്മൻെറിൻെറ പേരിൽ പണം ഈടാക്കുന്നെന്ന് പരാതി. പ്രവേശന സമയത്ത് 10,000 രൂപ വാങ്ങുന്നത് പ്ലെയിസ്മൻെറ് സഹായത്തിൻെറ പേരുപറഞ്ഞാണെങ്കിലും പട്ടികയിൽ പറയുന്ന ഒരുസ്ഥാപനവും പ്ലെയിസ്മൻെറിന് എത്താറില്ലെന്ന് ശിവസേന ജില്ല കമ്മിറ്റി ചൂണ്ടിക്കാട്ടി. കോഴ്സ് ചെയ്യുന്നവർക്ക് പ്ലെയിസ്മൻെറ് സഹായം ഉണ്ടാവില്ലെന്ന് സർവകലാശാലയുടെ കോഓപറേഷൻ ആൻഡ് ബാങ്കിങ് സ്ഥാപന മേധാവികൾ ഉത്തരവിറക്കണം. പ്ലെയിസ്മൻെറിൽ പങ്കെടുക്കുമെന്ന് പറയുന്ന സ്ഥാപനങ്ങളുടെ പേര് വെബ്സൈറ്റിൽനിന്ന് ഒഴിവാക്കണം. 10,000 രൂപ വിദ്യാർഥികൾക്ക് തിരിച്ചുനൽകുകയും ഇടക്ക് പഠനം നിർത്തിയവർക്ക് സർട്ടിഫിക്കറ്റ് തിരിച്ചുനൽകുകയും വേണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വിപിൻദാസ്, മധു കാരിക്കോടൻ, അനിൽ ദാമോദർ, സതീഷ് വാരിക്കാട്ട്, സജീവ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.