ആർദ്രം മിഷൻപദ്ധതി: ജീവിതശൈലി രോഗികളെത്തേടി സർക്കാർ സ്ഥാപനങ്ങളിലേക്ക്

വടക്കാഞ്ചേരി: തെക്കുംകര കുടുംബാരോഗ്യകേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലുമെത്തി ജീവിതശൈലി രോഗികളെ കണ്ടെത്തുന്ന പദ്ധതിക്ക് തുടക്കമായി. ആർദ്രം മിഷൻെറ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിൻെറ പ്രവർത്തനപരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും നിശ്ചിത ദിവസങ്ങളിൽ സന്ദർശനം നടത്തി ജീവനക്കാരെയും അധ്യാപകരെയും പരിശോധന നടത്തിയാണ് ജീവിതശൈലി രോഗനിർണയം നടത്തുക. ഓരോരുത്തരുടേയും ഷുഗർ, രക്‌തസമ്മർദം, കൊളസ്ട്രോൾ, എന്നിവയും മറ്റ് ശാരീരികാവസ്ഥയും പരിശോധിച്ച് പ്രത്യേക രജിസ്റ്ററും തയാറാക്കും. ആവശ്യമായവർക്ക് കൗൺസലിങ്ങും നൽകും. പദ്ധതിയുടെ ഉദ്ഘാടനം തെക്കുംകര പഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷ സുജാത ശ്രീനിവാസൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം കെ.എം. രാജൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. മിഥുൻ പദ്ധതി വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.എം. ഫറൂക്ക്, സ്റ്റാഫ് നഴ്‌സ് ഷീബ കുര്യൻ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. ഷീല എന്നിവർ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സിനാണ് പദ്ധതി നടത്തിപ്പിൻെറ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.