നഗരത്തിലെ നിർമാണ പദ്ധതികൾ: കോർപറേഷൻ നൂറുകോടി വായ്​പയെടുക്കുന്നു

തൃശൂർ: നഗരത്തിൽ വിവിധ മേഖലകളിൽ നിർമാണപദ്ധതികൾക്ക് കോർപറേഷൻ നൂറുകോടി വായ്പയെടുക്കുന്നു. 12 കോടി ചെലവിൽ നിർമി ക്കുന്ന ശക്തന്‍നഗര്‍ വ്യാപാരസമുച്ചയം അടക്കമുളളവയാണ് പദ്ധതികൾ. ഇതിന് നബാർഡ്, ഹഡ്കോ, ജില്ല സഹ. ബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് വായ്പക്ക് ശ്രമിക്കുന്നത്. ജില്ല സഹ. ബാങ്കിൽ നിന്നാവും വായ്പ കിട്ടാൻ സാധ്യതയെന്ന് കോർപറേഷൻ അറിയിച്ചു. കാളത്തോട് കല്യാണ മണ്ഡപം (പത്ത് കോടി), അയ്യന്തോള്‍ പ്രിയദര്‍ശിനി ഹാള്‍ (15 കോടി), അരണാട്ടുകര ടാഗോര്‍ സൻെറനറി ഹാള്‍ (18 കോടി), രാമവര്‍മപുരം കണ്‍വെന്‍ഷന്‍ സൻെറര്‍, സ്‌നേഹവീട് (ഏഴ് കോടി), ഒല്ലൂര്‍ മാര്‍ക്കറ്റ് കെട്ടിടം (അഞ്ച് കോടി), കൂര്‍ക്കഞ്ചേരി കല്യാണമണ്ഡപം (അഞ്ച് കോടി), പടിഞ്ഞാറേക്കോട്ട വ്യാപാര സമുച്ചയം (മൂന്ന് കോടി), നടുവിലാൽ വ്യാപാരസമുച്ചയം (അഞ്ച് കോടി), അയ്യന്തോള്‍ വ്യാപാര സമുച്ചയം (പത്ത് കോടി), കോലോത്തും പാടം വ്യാപാര സമുച്ചയം (പത്ത് കോടി) എന്നിവയുടെ നിർമാണത്തിനും കൂടിയാണ് വായ്പ. അതേസമയം, കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം മൂലം ഈ അജണ്ടകളിൽ ചർച്ച നടന്നില്ല. വൈകീട്ട് നാലുവരെയും ബഹളംതുടർന്നതിനാൽ അജണ്ടകൾ പാസായതായി അറിയിച്ച് മേയർ ബെല്ലടിച്ച് യോഗം പിരിച്ചുവിടുകയായിരുന്നു. പൊതുടാപ്പുകളുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോയെന്നതും പൊതുടാപ്പുകൾ നിലനിർത്തുന്നതുമൂലം കോർപറേഷന് വരുന്ന ഭീമമായ തുകയുടെ കാര്യവും അജണ്ടയിലുണ്ടായിരുന്നു. ഈ ഇനത്തിൽ കോർപറേഷന് 6.89 കോടി കുടിശ്ശികയുണ്ടെന്നും അജണ്ടയിലുണ്ടായിരുന്നു. ഇതും ചർച്ച ചെയ്തില്ല. ഇൗ അജണ്ടകൾ ചർച്ച ചെയ്യാൻ വീണ്ടും കൗൺസിൽ ചേരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. പക്ഷേ, നിശ്ചിത ചട്ടപ്രകാരം കൗൺസിൽ വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ടില്ല. കത്തിലെ ഈ പിഴവ് ഭരണപക്ഷം ചുണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.