ശക്തൻനഗറിൽ ആസൂ​ത്രണം ചെയ്യുന്നത്​ വിവിധോദ്ദേശ്യ കെട്ടിടം

തൃശൂർ: ശക്തൻനഗറിൽ കോർപറേഷൻ ആസ്ഥാന മന്ദിരത്തോടൊപ്പം ബഹുമുഖമായ വിവിധോദ്ദേശ്യ കെട്ടിട സമുച്ചയമാണ് ലക്ഷ്യമ ിടുന്നത്. നിലവിൽ മത്സ്യ മാർക്കറ്റ്, ലോറിപ്പേട്ട തുടങ്ങിയവ നിലകൊള്ളുന്ന തെക്കുകിഴക്കായി കിടക്കുന്ന ഭൂമി നാലര ഏക്കറാണ്. ഇതിൽ രണ്ടര ഏക്കറാണ് വിവിധോദ്ദേശ്യ, ബഹുമുഖ മന്ദിരത്തിന് ഉപയോഗിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. ഇതിൽ 45 സൻെറ് സ്ഥലമാണ് നിർദിഷ്ട ആസ്ഥാന മന്ദിരത്തിന് നീക്കിവെക്കുക. ഈ കെട്ടിടം 'സി' ആകൃതിയിലാവും പണിയുക. മൂന്ന് ഘട്ടങ്ങളിലായുള്ള വിവിധോദ്ദേശ്യ കെട്ടിട സമുച്ചയത്തിൽ ആദ്യഘട്ടമാണ് കോർപറേഷൻ ആസ്ഥാന മന്ദിരം. രണ്ട് വർഷത്തിനകം പൂർത്തിയാക്കും. ഇത് വികസിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ സമാന്തരമായി രണ്ടാംഘട്ടം പണിയും. ആസ്ഥാന മന്ദിരത്തിൻെറ അതേ മാതൃകയിൽ തൊട്ടടുത്ത് ഇത് പണിയും. പക്ഷേ നിലകൾ പത്തായി ഉയർത്തും. മൂന്നാം ഘട്ടത്തിൽ ഓഫിസ് ആവശ്യങ്ങൾക്കുള്ള കെട്ടിടമാണ് പണിയുക. ഇത് സർക്കാർ ഓഫിസുകൾക്കും ബാങ്കുകൾക്കും വാടകക്ക് നൽകും. എല്ലാം പൂർത്തിയാവുേമ്പാൾ ബഹുമുഖമായ വിവിധോദ്ദേശ്യ കെട്ടിട സമുച്ചയത്തിന് 3.2 ലക്ഷം ച. അടി വിസ്തീർണമുണ്ടാവും. കോർപറേഷൻ ആസ്ഥാന മന്ദിരത്തിൽ കൗൺസിൽ ഹാളിന് വൃത്താകൃതിയായിരിക്കും. കോർപറേഷൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കും. മാധ്യമ ഗാലറിയും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.