അനസിൻെറ മരണം: ദേശീയപാത അധികൃതർക്കെതിരെ കേസെടുക്കണം ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ പള്ളിത്താഴം അണ്ടത്തോട് പി ലാക്കൽ സലീമിൻെറ മകൻ അനസിൻെറ (18) മരണം ദേശീയപാതയിലെ കുഴിയാണെന്നും സംഭവത്തിൽ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചേറ്റുവ ദേശീയ പാതയില്‍ കുഴിയില്‍ ചാടിയും മറ്റും നിരവധി പേരാണ് മരണപ്പെട്ടിട്ടുള്ളത്. വീതികുറഞ്ഞ റോഡില്‍ അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും മഴക്കാലത്തിനുമുമ്പുതന്നെ പാതയിൽ രൂപപ്പെടുന്ന കുഴികള്‍ നികത്താൻ അധികൃതര്‍ കാണിക്കുന്ന അനാസ്തയുമാണ് അപകടങ്ങള്‍ക്കു കാരണമെന്ന് യോഗം ആരോപിച്ചു. യോഗത്തില്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്‍.കെ. ഇസ്മായില്‍, ട്രഷറര്‍ പി.കെ. അബൂബക്കര്‍, ഭാരവാഹികളായ ആര്‍.എസ്. മുഹമ്മദ് മോന്‍, ബി.കെ. കൊച്ചുകോയ തങ്ങള്‍, അഷറഫ് തോട്ടുങ്ങല്‍, പണ്ടാരി കുഞ്ഞിമുഹമ്മദ,് ബി.കെ. പൂക്കോയ തങ്ങള്‍, റാഫി വലിയകത്ത്, എ. എച്ച്. സൈനുല്‍ ആബിദീന്‍, എ.കെ. ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.