ആരോഗ്യ വകുപ്പിൻെറ പരിശോധന; നാല് കടകൾ അടച്ചുപൂട്ടി കേേച്ചരി: ചൂണ്ടൽ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് പലഹാര നിർമാണകേന ്ദ്രങ്ങളിലും വഴിയോര ഭക്ഷണശാലകളിലും പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസം കേച്ചേരി, മണലി, ചിറനെല്ലൂർ, പ്രദേശങ്ങളിൽ ചൂണ്ടൽ ഹെൽത്ത് ഇൻസ്പെക്ടർ എം.എം. സലിം, ജെ.എച്ച്.ഐമാരായ ഷിജു. ടി.എൻ, സുജിത്. എ. റോളിൻ എന്നിവരടങ്ങിയ സംഘവും നടത്തിയ പരിശോധനയിൽ അനധികൃതമായും വൃത്തിഹീനമായും പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ശുചിത്വ സർട്ടിഫിക്കറ്റില്ലാതെയും ഹെൽത്ത് കാർഡില്ലാതെയും പ്രവർത്തിച്ച കടയുടമകളിൽനിന്ന് പിഴ ഈടാക്കി. മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ മലിനമായ ജലം ഉപയോഗിച്ചതും പഴകിയ ആഹാരസാധനങ്ങൾ കണ്ടെത്തിയതുമായ നാല് കടകളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. ശുചിത്വ സർട്ടിഫിക്കറ്റ്, ജീവനക്കാർക്ക് ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന ഇവയില്ലാതെ പ്രവർത്തിക്കുന്ന ചായക്കടകൾ, വഴിയോര ഭക്ഷണശാലകൾ, ഹോട്ടൽ, ബേക്കറി, കൂൾബാർ, പലഹാര നിർമാണ കേന്ദ്രങ്ങൾ ഇവക്കെതിരെ ഗ്രാമപഞ്ചായത്തിൻെറയും സഹകരണത്തോടെ നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.