തൃശൂർ: ശബരിമല വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇപ്പോഴും കള്ളക്കളി കളിക്കുകയാണെന്ന് വി.എം. സുധീരൻ. മുസ്ലി ംലീഗ് മുൻ ദേശീയ പ്രസിഡൻറും എം.പിയുമായിരുന്ന ജി.എം. ബനാത്തുവാലയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ജില്ല കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിലപാട് ഉയർത്തിപിടിച്ച് ശബരിമല വിഷയത്തിൽ പുതിയ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. േപ്രമചന്ദ്രൻ എം.പി പാർലമൻെറിൽ അവതരിപ്പിച്ച സ്വകാര്യബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയ കള്ളക്കളിക്ക് മുതിർന്ന സി.പി.എമ്മിനെയും ബി.ജെ.പിയെയും കേരളത്തിലെ ജനം പാഠംപഠിപ്പിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ശരീഅത്ത് വിഷയവുമായി ബന്ധപ്പെട്ട് ബനാത്ത്വാല പാർലമൻെറിൽ സ്വകാര്യബിൽ കൊണ്ടുവന്നപ്പോൾ അത് ന്യായമാണെന്ന് കണ്ട് ആ ബിൽ സർക്കാർ ഔദ്യോഗികമായി അവതരിപ്പിച്ചാണ് രാജീവ് ഗാന്ധി ബനാത്ത്വാലയോടും മുസ്ലിം സമുദായത്തോടും ആദരവ് പ്രകടപ്പിച്ചത്. അതാണ് മാതൃകഭരണാധികാരികൾ ചെയ്യേണ്ടതെന്നും സുധീരൻ പറഞ്ഞു. ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഹാറൂൺ റഷീദ് സ്വാഗതവും സെക്രട്ടറി എം.എ. റഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.