ഇന്ത്യന്‍ കോഫി ഹൗസ്​ ക്രമക്കേട്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തൃശൂർ: ഇന്ത്യ കോഫി വര്‍ക്കേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറ് പി.ആര്‍. കൃഷ്ണപ്രസാദ്, സെക്രട്ടറി സി.ഡി. സുരേഷ് , ഭരണസമിതി അംഗം വി.എസ്. രഘു എന്നിവര്‍ ജില്ല സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസ് തള്ളി. തൃശൂര്‍ ശക്തന്‍ സ്റ്റാൻറിൻെറ പടിഞ്ഞാറ് വശത്തുള്ള ഇന്ത്യ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി അംഗങ്ങളില്‍നിന്ന് എല്‍.ഐ.സിയുടെ ജി.എസ്.എല്‍.ഐ പദ്ധതിയില്‍ 2011 മുതല്‍ 200 രൂപ വീതം മാസം നിക്ഷേപിച്ചാല്‍ അടച്ച സംഖ്യയുടെ 65 ശതമാനം വിരമിക്കൽ ആനുകൂല്യമായി നല്‍കാമെന്ന് പറഞ്ഞ് സമാഹരിച്ച 2.31 കോടി രൂപ തൊഴിലാളികളെ അറിയിക്കാതെ എല്‍.ഐ.സിയില്‍നിന്ന് പിന്‍വലിച്ച് തിരിമറി നടത്തിയെന്നാരോപിച്ച് ഈസ്റ്റ് പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് സംഘം ഭാരവാഹികള്‍ കോടതിയെ സമീപിച്ചത്. സൊസൈറ്റി മെംബറായ വില്‍വട്ടം കുറ്റുമക്ക് ചെട്ടിയാട്ടില്‍ ബാലകൃഷ്ണൻെറ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.