IMP തലപ്പത്ത്​ ഭിന്നത: പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ ജെ.ഡി(എസ്​)

എം.എൽ.എമാരെ ദേവഗൗഡ ബംഗളൂരുവിലേക്ക് വിളിപ്പിച്ചു തിരുവനന്തപുരം: ജനതാദൾ(എസ്) ന് പുതിയ സംസ്ഥാന പ്രസിഡൻറിനെ തെരഞ് ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ശേദീയ നേതൃത്വം ആരംഭിച്ചു. ഇതിൻെറ ഭാഗമായി പാർട്ടിയുടെ മൂന്ന് എം.എൽ.എമാരായ കെ. കൃഷ്ണൻകുട്ടി, മാത്യു ടി. തോമസ്, സി.കെ. നാണു എന്നിവരെ ദേശീയ പ്രസിഡൻറ് എച്ച്.ഡി. ദേവഗൗഡ ബംഗളൂരുവിലേക്ക് വിളിപ്പിച്ചു. മൂവരുമായി കൂടിയാലോചന നടത്തിയശേഷം മുതിർന്ന സംസ്ഥാന നേതാക്കളുമായി സംസാരിച്ചാകും പുതിയ പ്രസിഡൻറിനെ തെരെഞ്ഞടുക്കുകയെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. ഭിന്നത രൂക്ഷമായ സംസ്ഥാന നേതാക്കൾക്കിടയിൽ സമവായം ഉണ്ടാക്കി പുതിയ പ്രസിഡൻറിനെ നാമനിർദേശം ചെയ്യുക എന്ന വെല്ലുവിളിയാണ് ദേവഗൗഡക്ക് മുന്നിലുള്ളത്. മന്ത്രിയായതു മുതൽ കഴിഞ്ഞ ആറു മാസത്തോളമായി സംസ്ഥാന പ്രസിഡൻറിൻെറ പദവിയും കെ. കൃഷ്ണൻകുട്ടിയാണ് വഹിക്കുന്നത്. മാത്യു ടി. തോമസിനെ മാറ്റി കൃഷ്ണൻകുട്ടിയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ മുഖ്യപങ്ക് വഹിച്ച പാർലമൻെററി പാർട്ടി നേതാവ് സി.കെ. നാണു പ്രസിഡൻറ് പദവിക്കായി ചരടുവലി ശക്തമാക്കി. പ്രസിഡൻറാകാനുള്ള താൽപര്യം സി.കെ. നാണു ദേവഗൗഡയെ അറിയിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം ഒഴിഞ്ഞ മാത്യു ടി. തോമസിെന പ്രസിഡൻറാക്കണമെന്ന ആവശ്യം അദ്ദേഹെത്ത അനുകൂലിക്കുന്നവർക്കുണ്ട്. തന്നോട് ദേവഗൗഡ നേരിട്ട് മന്ത്രിസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താത്തതിൽ പ്രതിഷേധിച്ച് മാത്യു ടി. തോമസ് മുമ്പ് ബംഗളൂരുവിൽ ചേർന്ന യോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു. കൃഷ്ണൻകുട്ടി ഇരട്ടപ്പദവി വഹിക്കുെന്നന്ന ആക്ഷേപമാണ് എതിർഗ്രൂപ്പിനുള്ളത്. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ കൃഷ്ണൻകുട്ടി രാജിക്കത്ത് സമർപ്പിച്ചെന്നും തെരഞ്ഞെടുപ്പ് കഴിയെട്ടയെന്ന ദേശീയ നേതൃത്വത്തിൻെറ നിർദേശപ്രകാരം തുടരുക മാത്രമായിരുെന്നന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. പ്രായാധിക്യത്തിൻെറ അവശതയുള്ള സി.കെ. നാണു പ്രസിഡൻറ് ആകുന്നതിനോട് ഭൂരിപക്ഷം അണികൾക്കും എതിർപ്പാണ്. പകരം അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ് പ്രസിഡൻറ് ആകണമെന്നാണ് ഭൂരിപക്ഷത്തിൻെറയും ആവശ്യം. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.