പൊലീസ് കേസെടുത്തു

എരുമപ്പെട്ടി: സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ അതിക്രമിച്ച് കയറി റബർ മരങ്ങളും മറ്റും മുറിച്ച് കടത്തിയ സംഭവത്തിൽ നാല് പേർക്കെതിരെ എരുമപ്പെട്ടി . കടങ്ങോട് സ്വദേശികളായ കളപ്പുരയ്ക്കൽ ജോൺസൺ, സഹോദരൻ വിൻസൻെറ്, പഷ്ണത്ത് വീട്ടിൽ പ്രമേഷ്, മറ്റം സ്വദേശി കുറ്റിയിൽ പാറമേൽ മോഹനൻ എന്നിവർക്കെതിരെയാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തത്. രാത്രിയുടെ മറവിൽ സ്ഥലത്തിൻെറ അതിരുകളിൽ സ്ഥാപിച്ചിരുന്ന കമ്പിവേലി തകർത്ത് ഇരുനൂറോളം റബർ മരങ്ങൾ മുറിച്ച് മാറ്റിയതായും പറമ്പിൽ സൂക്ഷിച്ചിരുന്ന റബർഷീറ്റുകളും അനുബന്ധ മെഷീനുകളും മോഷ്ടിച്ചതായാണ് പരാതി. സ്ഥലം ഉടമ കടവല്ലൂർ സ്വദേശി ഐക്യപാടത്ത് സെയ്താലിയുടെ പരാതിയിൽ മോഷണം, അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.