കൊടുങ്ങല്ലൂർ: മഴ ശക്തി പ്രാപിച്ചതോടെ കൊടുങ്ങല്ലൂർ നഗരത്തിലെ കാനകൾ നിറഞ്ഞ് കവിഞ്ഞൊഴുകിയത് പരിഹരിക്കാൻ നഗരസ ഭയിലെ ആരോഗ്യ വിഭാഗം അടിയന്തര പ്രവൃത്തികൾ തുടങ്ങി. മഴക്കാലത്തിന് മുമ്പ് തന്നെ മിക്കവാറും നഗരത്തിലെ എല്ലാ കാനകളും തൊഴിലാളികൾ വൃത്തിയാക്കിയിരുന്നു. എന്നാൽ വലിച്ചെറിയുന്ന മാലിന്യങ്ങളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും ഒഴുകി വന്ന് പല സ്ഥലത്തും വെള്ളം ഒഴുകുന്നതിന് തടസ്സമാകുകയായിരുന്നു. ഇതോടെ കാനകളിലെ ഒഴുക്ക് നിലച്ചു. കാവിൽകടവിലെ കാനകളിൽ തടസ്സം നേരിട്ടതിനാൽ പല സ്ഥലത്തും കാന നിറഞ്ഞൊഴുകി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരസഭ ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തിൽ തൊഴിലാളികൾ വിവിധ സ്ഥലങ്ങളിൽ കാനകൾ വൃത്തിയാക്കുന്ന പ്രവൃത്തി നടത്തിവരികയാണ്. ആനാപ്പുഴ കോളനി റോഡിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം അർബൻ പ്രാഥമികാരോഗ്യ കേന്ദ്രം, അംഗൻവാടി, അടുത്തുള്ള വീടുകളിലെല്ലാം നിറഞ്ഞു കവിഞ്ഞൊഴുകുകയുണ്ടായി. തൊഴിലാളികളുടെ സമയോചിത ഇടപെടലിലൂടെ പുഴയിലേക്ക് വെള്ളം ഒഴുക്കിവിട്ടു. നഗരത്തിലെ വിവിധ റോഡുകളും പറമ്പുകളും വെള്ളത്തിനടിയിലായി. മഴക്കാലത്തിന് മുമ്പ് വൃത്തിയാക്കിയ പല കാനകളും വീണ്ടും തടസ്സം നീക്കേണ്ട അവസ്ഥയിലാണ്. ചന്തപ്പുര- കോട്ടപ്പുറം ബൈപാസിൽ മഴവെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്. മാലിന്യം ഒഴുകി കുമിഞ്ഞുകൂടി കാനയിൽ കിടക്കുന്നത് മൂലം വെള്ളം ഒഴുകിപ്പോകുന്നില്ല. ദേശീയപാത അധികൃതർ ഇത് പരിഹരിക്കാൻ വരാത്ത സാഹചര്യത്തിൽ നഗരസഭ ഇടപെട്ട് ബൈപാസിലെ കാനകൾ വൃത്തിയാക്കുമെന്നും ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.