അസമിൽ കാണാതായ വിമാനത്തിൽ വടക്കാഞ്ചേരി സ്വദേശിയായ സൈനികനും

തൃശൂർ: കഴിഞ്ഞ ദിവസം അസമിൽ കാണാതായ സൈനിക വിമാനത്തിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ സൈനികനും. അത്താണി പെരിങ്ങണ്ട ൂർ നടുവിലാർ മഠത്തിൽ പരേതനായ ഹരിഹരൻെറ മകൻ വിനോദാണ് (32) വിമാനത്തിലുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് ഉച്ചക്ക് 12.15നാണ് അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽനിന്ന് 13 സൈനികരുമായി വ്യോമസേനയുടെ എ.എൻ 32 വിമാനം പുറപ്പെട്ടത്. അരുണാചൽപ്രദേശിലെ മെചുകയിലെ അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ വിമാനം കാണാതാവുകയായിരുന്നു. ഒരാഴ്ചയായിട്ടും വിമാനം കണ്ടെത്താനായിട്ടില്ല. കൊടുംകാടും മഴയും മേഘാവൃതമായ കാലാവസ്ഥയും വിമാനം കണ്ടെത്താൻ തടസ്സമാവുകയാണ്. വിനോദ് ആർമിയിൽ സ്ക്വാഡ്രൻ ലീഡറാണ്. കോയമ്പത്തൂർ സിങ്കാനെല്ലൂർ വിദ്യാവിഹാർ എൻക്ലേവിലാണ് വിനോദും ഭാര്യ രുഗ്മിണിയും അമ്മ തങ്കമണിയും ഉൾെപ്പടെ കുടുംബം ഇപ്പോൾ താമസിക്കുന്നത്. ഹരിഹരൻ മരിച്ചതോടെ പെരിങ്ങണ്ടൂരിലെ വീട് അടച്ചിട്ടിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ഇവിടെ വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വിനോദി​െൻറ സഹോദരൻ വിവേക് പൈലറ്റാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.