പഞ്ചായത്ത് നടപടിക്കെതിരെ ആറാം വാര്‍ഡ് സ്‌പെഷല്‍ ഗ്രാമസഭ പ്രമേയം പാസാക്കി

ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ വളഞ്ഞൂപ്പാടത്ത് ക്രഷര്‍ വിപുലീകരണത്തിന് അനുമതി നല്‍കിയ പുതുക്കാട് . ഒരു കിലോമീറ്ററ ിനുള്ളില്‍ നാല് ക്രഷര്‍ യൂനിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനത്താല്‍ വളഞ്ഞൂപ്പാടത്ത് താമസിക്കുന്ന നൂറിലേറെ കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഭൂരിഭാഗം വീടുകളിലുള്ളവര്‍ക്ക് ശ്വാസതടസ്സവും അലര്‍ജിയും ത്വഗ് രോഗങ്ങളും പിടിപ്പെട്ടിരുന്നു. കൂടാതെ ക്രഷര്‍ യൂനിറ്റുകളില്‍ നിന്ന് ഉയരുന്ന സിലിക്ക പൊടി പടര്‍ന്ന് മേഖലയിലെ കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചതായും പറയുന്നു. ഇതിനിടെയാണ് ഒരു ക്രഷര്‍ യൂനിറ്റ് വിപുലീകരിക്കാന്‍ നീക്കം നടക്കുന്നത്. ഇനിയിവിടെ ക്രഷര്‍ വിപുലീകരണം നടന്നാല്‍ ജനജീവതം കൂടുതല്‍ ദുസ്സഹമാകുമെന്നും ഗ്രാമസഭ അംഗങ്ങള്‍ പറഞ്ഞു. ക്രഷര്‍ വിപുലീകരണത്തിനെതിരെ അംഗങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഗ്രാമസഭ വിളിച്ചുചേര്‍ത്തത്. കഴിഞ്ഞ 27ന് ക്വാറം തികയാത്തതിനാല്‍ ഗ്രാമസഭ ചേരാനായില്ല. തുടര്‍ന്നാണ് വീണ്ടും ഗ്രാമസഭ വിളിച്ചുചേര്‍ത്തത്. ക്രഷര്‍ വിപുലീകരണത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ശിവരാജന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സജിത്ത് കോമത്തുകാട്ടില്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.